കൊച്ചി: കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ ഓപറേഷന്റെ (സി സി സി) മൂന്നാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് മുഖ്യാതിഥിയായി പങ്കെടുക്കും. സാമുദായിക സൗഹാര്‍ദ്ദം- യുവജനങ്ങളുടെയും സര്‍ക്കാരിന്റെയും പങ്ക് എന്ന പ്രമേയത്തില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടി ആഗസ്ത് എട്ടിന് ശനിയാഴ്ച വൈകിട്ട് 4.45ന് ലെ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ നടക്കും.
വാര്‍ഷികാഘോഷത്തില്‍ വ്യവസായ, ഐ ടി ആന്റ് എ ഐ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥിയായിരിക്കും. കണ്ണൂര്‍ ബിഷപ്പ് റൈറ്റ് റവ. ......
ജ്യോതിഷശാസ്ത്രത്തിൽ ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്ന യോഗങ്ങളിലൊന്നാണ് മഹാലക്ഷ്മി രാജയോഗം. സമ്പത്ത്, ഐശ്വര്യം, തൊഴിൽവിജയം, സാമ്പത്തിക പുരോഗതി, ജീവിതത്തിലെ അനുകൂല മാറ്റങ്ങൾ എന്നിവയ്ക്ക് വഴിയൊരുക്കുന്ന യോഗമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ഈ വർഷം ഓഗസ്റ്റ് 9-നാണ് മഹാലക്ഷ്മി രാജയോഗം രൂപംകൊള്ളുന്നത്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 48 കേസുകളിലായി 53 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8442 ആയി ഉയര്‍ന്നു. ......
മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനം ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്ന് 21 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ച കേസിൽ പ്രതി തിരുവല്ല, കാവുംഭാഗം,പഴയ ചിറ വീട്ടിൽ ചാക്കോ മകൻ ബിനു ചാക്കോ (50) ന് മൂന്ന് വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി–3- ശ്രീ. ......
ഇതിലൂടെ, 250 വര്‍ഷം പഴക്കമുള്ള സുഗന്ധദ്രവ്യ ബ്രാന്‍ഡ് പെര്‍ഫ്യൂമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട എയര്‍ കെയര്‍ സൊല്യൂഷനുകളുമായി വീടുകള്‍ക്കും കാറുകള്‍ക്കും വേണ്ടിക്കൂടി തങ്ങളുടെ വൈദഗ്ദ്ധ്യം വികസിപ്പിക്കുകയാണ്
കേരളം, ബുധന്‍, 2026 ഓഗസ്റ്റ് 05: 250 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഇംഗ്ലീഷ് സുഗന്ധദ്രവ്യ ബ്രാന്‍ഡായ യാര്‍ഡ്ലി ലണ്ടന്‍, ഹോം കെയറിനായി സമര്‍പ്പിച്ചിരിക്കുന്ന ഒരു പുതിയ ഉപ-ബ്രാന്‍ഡായ ഫ്ളോറാലിസ് അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ പ്രീമിയം എയര്‍ കെയര്‍ വിപണിയിലേക്ക് കടന്നുവരുന്നതായി പ്രഖ്യാപിച്ചു. വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ & ലൈറ്റിംഗ് പോര്‍ട്ട്ഫോളിയോയിലെ ഒരു പ്രധാന ബ്രാന്‍ഡായ യാര്‍ഡ്ലി ലണ്ടന്‍, ഇതിലൂടെ വ്യക്തിഗത പരിചരണത്തിനപ്പുറം ഹോം, കാര്‍ കെയര്‍ സൊല്യൂഷനുകളിലേക്കും തങ്ങളുടെ സുഗന്ധ വൈദഗ്ദ്ധ്യം വ്യാപിപ്പിക്കുകയും, അതുവഴി ദൈനംദിന ജീവിത ഇടങ്ങളില്‍ പ്രീമിയം സുഗന്ധാനുഭവങ്ങള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഹരിക്കുകയുമാണ് ചെയ്യുന്നത്.
വിപ്രോ കണ്‍സ്യൂമര്‍ കെയറിന് കീഴിലുള്ള യാര്‍ഡ്ലിയുടെ വളര്‍ച്ചയിലെ ഏറെ തന്ത്രപരമായ നാഴികക്കല്ലാണ് ഫ്ളോറാലിസിന്റെ അവതരണം. ......
• കേരളത്തിന്റെ പ്രിയപ്പെട്ട പേഴ്സണൽ ബ്രാൻഡായ കുട്ടികൂറ ഇൻഫ്ളുവൻസർമാരും വ്യവസായ നേതാക്കളും പങ്കെടുത്ത പരിപാടിയിൽ വച്ച് ഒരു പുതുഅധ്യായം കുറിച്ചു
• നവോന്മേഷമുള്ള ബ്രാൻഡ് വ്യക്തിത്വവും വളർച്ചയുടെ പുതുഘട്ടത്തെ രേഖപ്പെടുത്തുന്ന പുതിയ ടിവിസിയും അവതരിപ്പിച്ചു
കൊച്ചി, 5 ആഗസ്റ്റ് 2026: കേരളത്തിന്റെ പ്രിയപ്പെട്ട പേഴ്സണൽ കെയർ ബ്രാൻഡുകളിലൊന്നായ കുട്ടികൂറ പുതിയ ബ്രാൻഡ് അംബാസിഡറായി പ്രിയ പ്രകാശ് വാര്യറെ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കുട്ടികൂറയുടെ രജത ജൂബിലിയും ആഘോഷിച്ചു. ......
കൊച്ചി: തൃപ്പൂണിത്തുറയിലെ വ്യവസായിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി രേഖകളും ചെക്കുകളും ഒപ്പിട്ടു വാങ്ങി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആന്ധ്രപ്രദേശ് വ്യവസായി ബണ്ടി ശ്രുജൻ കുമാർ റെഡ്ഡി. താൻ നൽകിയ സാമ്പത്തിക തട്ടിപ്പ് കേസിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പായപ്പോൾ പ്രതികൾ കെട്ടിച്ചമച്ചതാണ് ഈ വ്യാജ കഥയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ആന്ധ്രപ്രദേശിലെ എലൂരു ജില്ലയിൽ പ്രവർത്തിക്കുന്ന 'ശ്രീ സായി ലക്ഷ്മി അക്വാ ട്രേഡിംഗ്' എന്ന സ്ഥാപനത്തിൻ്റെ ഉടമയായ ഇദ്ദേഹമാണ് കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തോളമായി കേരളത്തിലെ വിവിധ കയറ്റുമതിക്കാർക്ക് കൊഞ്ചും ചെമ്മീനും വിതരണം ചെയ്യുന്നത്. ......
നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് എന്ന കൊച്ചു (29), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (36), നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൽ മാജിദ് (30) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മൂന്ന് പേരും 1 ലക്ഷം രൂപ വീതം മൂന്ന് പേരും പിഴയടക്കണം.മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2022 മാർച്ച് 29നാണ് അബ്ദുൽ ജലീലിനെ തലക്കടിച്ചു കൊലപ്പെടുത്തിയത് . ......
ന്യൂഡൽഹി: ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃസ്ഥാപനമായ മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങളും ഡീപ്ഫേക്ക് വീഡിയോകളും പ്രചരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗ് കേന്ദ്രസർക്കാരിനോട് മാപ്പ് പറഞ്ഞതായി റിപ്പോർട്ട്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെയും പാർലമെന്ററി സമിതിയുടെയും ഉന്നത ഉദ്യോഗസ്ഥരുമായി മെറ്റ പ്രതിനിധികൾ നടത്തിയ നിർണായക യോഗത്തിലാണ് കമ്പനിയുടെ ഭാഗത്ത് നിന്ന് ഖേദം പ്രകടിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യോഗത്തിൽ പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്വം, ഉള്ളടക്ക നിയന്ത്രണം, ഉപയോക്തൃസുരക്ഷ എന്നിവ സംബന്ധിച്ച വിഷയങ്ങൾ വിശദമായി ചർച്ചയായി. ......
ശബരിമല മിൽമ നെയ്യ് അഴിമതി കേസിൽ ഹൈക്കോടതി നിർദേശത്തിന് പിന്നാലെ അതിവേഗ നടപടികളുമായി സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പട്ടിക സർക്കാർ ഹൈക്കോടതിക്ക് കൈമാറി. ......